13 മിനിറ്റിൽ 13 കിലോമീറ്റർ. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഹൃദയം എത്തിച്ചത് മെട്രോയിൽ. ചരിത്രം കുറിച്ച് ഹൈദരാബാദ് മെട്രോ

ഡോക്ടര്‍മാരടങ്ങുന്ന സം​ഘവുമായി 13 സ്റ്റേഷനുകള്‍ക്കിടിയിലെ 13 കിലോമീറ്റര്‍ ദൂരം 13 മിനുട്ട് കൊണ്ടാണ് മറികടന്നതെന്ന് ഹൈദരാബാദ് മെട്രോ റെയിൽ അധികൃതര്‍ അറിയിച്ചു. 

New Update
 transferred the heart into the metro

ഹൈദരാബാദ്: ചരിത്രമായി മാറി ആ ഹൈദരാബാദിലെ മെട്രോ യാത്ര. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായുള്ള യുവാവിന്റെ "ഹൃദയ'വുമായി പോവാൻ അധികൃതർ തെരഞ്ഞെടുത്തത് ഹൈദരാബാദ് മെട്രോ. 

Advertisment

അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് മെട്രോയില്‍ എൽബി ന​ഗറിലെ ആശുപത്രിയിൽ നിന്ന് ലക്ഡി കാ പുലിലെ ആശുപത്രിയിലേക്ക് എത്തിച്ചത്.


ഡോക്ടര്‍മാരടങ്ങുന്ന സം​ഘവുമായി 13 സ്റ്റേഷനുകള്‍ക്കിടിയിലെ 13 കിലോമീറ്റര്‍ ദൂരം 13 മിനുട്ട് കൊണ്ടാണ് മറികടന്നതെന്ന് ഹൈദരാബാദ് മെട്രോ റെയിൽ അധികൃതര്‍ അറിയിച്ചു. 


നഗരത്തിലെ ഗതാഗത തിരക്ക് ഏറെയുള്ളതിനാൽ റോഡിലൂടെയുള്ള യാത്രയ്ക്ക് സമയമെടുക്കുമെന്നതിനാലാണ് ഡോക്ടർ സംഘം ഹൈദരാബാദ് മെട്രോ മാനേജ്‌മെൻ്റുമായി ബന്ധപ്പെടുകയായിരുന്നു.

മെട്രോ മാനേജ്മെൻ്റ് ഡോക്ടർമാരോടൊപ്പം കൈകോർത്തതോടെ പിറന്നത് പുതു ചരിത്രവും. 

Advertisment