സജീവ രാഷ്ട്രീയത്തിനോട് വിടചൊല്ലാനൊരുങ്ങി വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി വിജയസായി റെഡ്ഡി. നാളെ രാജ്യസഭ സ്ഥാനം രാജിവയ്ക്കും

ഒരു സ്ഥാനമോ, ആനുകൂല്യങ്ങളോ പണമോ പ്രതീക്ഷിച്ചല്ല രാജിയെന്നും ഇത് പൂര്‍ണമായും എന്റെ വ്യക്തിപരമായ തീരുമാനമാണ് - എംപി എക്‌സില്‍ കുറിച്ചു.

New Update
Vijay Sai Reddy

ഹൈദരബാദ്: സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുന്നതായി അറിയിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി വിജയസായി റെഡ്ഡി. 

Advertisment

സജീവ രാഷ്ട്രീയത്തോട്ട് വിടപറയുന്നതിനോടൊപ്പം രാജ്യസഭ അംഗത്വം നാളെ രാജിവയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


തന്റെ ഭാവി പ്രവർത്തനം പൂർണമായും കർഷക നന്മയ്ക്കായിട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 


എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് രാഷ്ട്രീയം മതിയാക്കുന്ന കാര്യം എംപി പങ്കുവച്ചത്. താന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.

വി വിജയസായി റെഡ്ഡിയുടെ പോസ്റ്റ്

ഞാൻ രാഷ്ട്രീയം വിടുകയാണ്. നാളെ, (25-ാം തീയതി) താൻ രാജ്യസഭാംഗത്വത്തിൽ നിന്ന് രാജിവയ്ക്കും. വേറൊരു രാഷ്ട്രീയ പാർട്ടിയിലും ചേരുന്നില്ല.

മറ്റൊരു സ്ഥാനമോ ആനുകൂല്യങ്ങളോ പണമോ പ്രതീക്ഷിച്ചല്ല തന്റെ രാജി.


ഒരു സ്ഥാനമോ, ആനുകൂല്യങ്ങളോ പണമോ പ്രതീക്ഷിച്ചല്ല രാജിയെന്നും ഇത് പൂര്‍ണമായും എന്റെ വ്യക്തിപരമായ തീരുമാനമാണ് - എംപി എക്‌സില്‍ കുറിച്ചു.


നാല് പതിറ്റാണ്ടുകളായി എന്നെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത വൈ.എസ്. കുടുംബത്തോട് കടപ്പെട്ടിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 

രാജിവയ്ക്കാന്‍ ആരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്നും ആരും തന്നെ സ്വാധിനിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു. 

വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പ്രതിനീധികരിച്ച് രണ്ട് തവണ വിജയസായി രാജ്യസഭയിലെത്തിയിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് വിജയസായി റെഡ്ഡി.

Advertisment