/sathyam/media/media_files/2025/03/01/toZJ76Vor5uabyRrQ29H.jpg)
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ആശ പ്രവർത്തകർക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിൽ സംസ്ഥാനം ഭരിക്കുന്ന എൻഡിഎ സർക്കാർ.
കേരളത്തിൽ ആനുകൂല്യങ്ങൾക്കായി സെക്രട്ടേറിയേറ്റ് പടിക്കൽ 20 ദിവസമായി സമരം ചെയ്യുന്ന ആശ വർക്കർമാരോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുമ്പോഴാണ് ആന്ധ്രയിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്.
ആന്ധ്രപ്രദേശിലെ ആശ വർക്കേർസിന് ഗ്രാറ്റുവിറ്റി, ശമ്പളത്തോടെയുള്ള പ്രസവാവധിയും അനുവദിച്ചതിനൊപ്പം വിരമിക്കൽ പ്രായം ഉയർത്താനും തീരുമാനിച്ചു.
30 വർഷത്തെ സേവനം അനുഷ്ഠിക്കുന്ന ഓരോ ആശ പ്രവർത്തകർക്കും 1.50 ലക്ഷം രൂപ ഗ്രാറ്റുവിറ്റി ഇനത്തിൽ ലഭിക്കുമെന്നാണ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ പ്രഖ്യാപനം.
ആദ്യ രണ്ട് പ്രസവങ്ങൾക്ക് 180 ദിവസത്തെ ശമ്പളത്തോടു കൂടിയ പ്രസവാവധി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 62 ആയി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 42,752 തൊഴിലാളികൾക്ക് തീരുമാനത്തിൻ്റെ ഗുണഫലം ലഭിക്കുമെന്നാണ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us