New Update
/sathyam/media/media_files/2025/03/03/OltZ8scUNwjnnEPhLGvg.jpg)
ഹൈദരാബാദ്: പരീക്ഷയെക്കുറിച്ചോർത്ത് ഭയന്ന് തെലങ്കാനയിൽ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഒരു സ്വകാര്യ കോളേജിലെ ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയും മേദക് ജില്ലയിലെ താമസക്കാരിയുമായ യുവതിയാണ് മരിച്ചത്.
Advertisment
ശിവരാത്രി ഉത്സവത്തിനായി മേഡക്കിലെ വീട്ടിലേക്ക് മടങ്ങിയിരുന്ന വിദ്യാർത്ഥിനി പഠനത്തിൽ താൽപ്പര്യക്കുറവും വരാനിരിക്കുന്ന പരീക്ഷകളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന സമ്മർദ്ദവും മൂലം ബുദ്ധിമുട്ടിയിരുന്നതായി പോലീസ് പറഞ്ഞു.
വിദ്യാർത്ഥിനി പഠിക്കാൻ പുറകോട്ടായതിനാൽ മാതാപിതാക്കൾ ഫെബ്രുവരി 1 ന് യുവതിയെ ഹൈദരാബാദിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിന് പദ്ധതിയിട്ടിരുന്നു.
തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതിയെ കുടുംബാംഗങ്ങൾ അടുത്തുള്ള ഒരു സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us