ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് വനിതാ മാധ്യമ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് പൊലീസ്. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ കര്‍ഷകര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടി തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.
വനിതാ മാധ്യമപ്രവര്‍ത്തക രേവതിയെയും സഹപ്രവര്‍ത്തക തന്‍വി യാദവിനെയും ബുധനാഴ്ച പുലര്‍ച്ചെ അവരുടെ വസതിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകയെ വീട് വളഞ്ഞ് പുലര്‍ച്ചെ നടത്തിയ അറസ്റ്റ് വ്യാപക പ്രതിഷേധത്തിന് കാരണമായി. രേവന്ത് റെഡ്ഡി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ തന്ത്രങ്ങളാണിതെന്ന് ബി.ആര്‍.എസ് നേതാക്കള്‍ ആരോപിച്ചു.