New Update
/sathyam/media/media_files/2025/03/15/h2U8j15NlynA7q5QXMEF.jpg)
ഹൈദരാബാദ്: ഹൈദരാബാദിൽ ക്ഷേത്രത്തിനുള്ളിൽ ജീവനക്കാരന് നേരെ ആസിഡ് ആക്രമണം. സെയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലുണ്ടായിരുന്ന ആക്രമണം ഉണ്ടായത്.
Advertisment
കസേരയിൽ ഇരിക്കുകയായിരുന്ന ക്ഷേത്രം ജീവനക്കാരൻ നർസിൻ റാവുവിൻ്റെ അടുത്തേക്ക് നടന്നെത്തിയ അക്രമി, തലയിൽ ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണ സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്നവരാണ് റാവുവിനെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണം നടത്തിയയാൾ മുഖം മറച്ചിരുന്നു. മാത്രമല്ല ഇയാൾ ഹാപ്പി ഹോളി എന്നു പറഞ്ഞെന്നും ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us