കളിക്കുന്നതിനിടെ കാറിനുള്ളിൽ അകപ്പെട്ട് ശ്വാസംമുട്ടി രണ്ട് കുട്ടികൾ മരിച്ചു

ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനായി തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലിയിലുള്ള ദമർഗിഡ ഗ്രാമത്തിൽ മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്. 

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update
two child death

ഹൈദരാബാദ്: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ രണ്ട് കുട്ടികൾ കളിക്കുന്നതിനിടെ കാറിനുള്ളിൽ അകപ്പെട്ട് ശ്വാസംമുട്ടി മരിച്ചു.

Advertisment

രണ്ട് മണിക്കൂറോളമാണ് കുട്ടികൾ പുറത്തുകടക്കാനാവാതെ കാറിനുള്ളിൽ കുടുങ്ങിപ്പോയത്.


ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനായി തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലിയിലുള്ള ദമർഗിഡ ഗ്രാമത്തിൽ മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്


ബന്ധുക്കൾ കൂടിയായ തൻമയി ശ്രീ (5), അഭിനയ ശ്രീ (4) എന്നിവരാണ് മരിച്ചത്. 

ഇവർ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു കാറിനകത്ത് കയറി. എന്നാൽ കാർ ലോക്കായി പോയതോടെ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. 


കാറിനടുത്ത് ബന്ധുക്കളിൽ ചിലർ എത്തിയപ്പോഴാണ് കുട്ടികൾ ബോധരഹിതരായി കിടക്കുന്നത് കണ്ടത്. 


കാർ തുറന്ന് ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.