70 ലക്ഷം രൂപ കൈക്കൂലി വാങ്ങി. ഹൈദരാബാദില്‍ ആദായ നികുതി കമ്മീഷണര്‍ ഉള്‍പ്പെടെ 5 പേര്‍ സിബിഐ കസ്റ്റഡിയിൽ

കമ്മീഷണര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഇടനിലക്കാരന് കൈക്കൂലി കൈമാറിയ ഉടനായിരുന്നു അറസ്റ്റ്.

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update
cbi88

ഹൈദരാബാദ്: 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഹൈദരാബാദിലെ ആദായ നികുതി കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് പേരെ സിബിഐ( സെന്‍ട്രല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍) അറസ്റ്റ് ചെയ്തു.

Advertisment

കമ്മീഷണര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഇടനിലക്കാരന് കൈക്കൂലി കൈമാറിയ ഉടനായിരുന്നു അറസ്റ്റ്.

ജീവന്‍ ലാല്‍ ലവീഡിയ , ഹൈദരാബാദിലെ ആദായനികുതി കമ്മീഷണര്‍ , ശ്രീകാകുളം നിവാസിയായ സായിറാം പാലിഷെട്ടി, വിശാഖപട്ടണം നിവാസിയായ നട്ട വീര നാഗ ശ്രീ റാം ഗോപാല്‍, മുംബൈയിലെ ചെമ്പൂര്‍ നിവാസിയായ ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ് ഡിജിഎം (നികുതി) വിരാല്‍ കാന്തിലാല്‍ മേത്ത, മുംബൈയിലെ ചെമ്പൂര്‍ നിവാസിയായ സാജിദ മജ്ഹര്‍ ഹുസൈന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്.

മുംബൈയില്‍ അറസ്റ്റിലായ പ്രതികളെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കി.

Advertisment