ഹൈദരാബാദ് ബീഗംപേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍. ബുധനാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്

കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുന്നും എസിപി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

New Update
hyderabad 11

ഹൈദരാബാദ്: ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പരിശോധന.ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വിമാനത്താവള അധികൃതർക്ക് ഉടൻ തന്നെ പരിശോധന ആരംഭിച്ചു.

Advertisment

ബുധനാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.ഇതിന് പിന്നാലെ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു.

ബുധനാഴ്ച പുലർച്ചെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നും തുടർന്ന് ബോംബ് നിർവീര്യമാക്കൽ സ്‌ക്വാഡിനെ വിന്യസിക്കുകയും വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ പരിശോധനകൾ നടത്തുകയും ചെയ്തതായി ബീഗംപേട്ട് എസിപിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുന്നും എസിപി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

അതേസമയം,കഴിഞ്ഞദിവസം കൊച്ചിയിൽനിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയിരുന്നു.

യാത്രാമധ്യേ നാ​ഗ്പൂര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

Advertisment