ഹൈദരാബാദ്: തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചെന്ന് റിപ്പോർട്ട്. 15 തൊഴിലാളികൾക്ക് പരിക്കേറ്റു.
സംഗറെഡ്ഡി ജില്ലയിലെ പഷാമൈലാരത്ത് പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്.
ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.