/sathyam/media/media_files/2025/11/24/hyderabad-2025-11-24-14-15-27.jpg)
ഡല്‍ഹി: ഹൈദരാബാദില്‍ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഓട്ടോ ഡ്രൈവറെയും അദ്ദേഹത്തിന്റെ മുന്‍ ഭാര്യയെയും ഗോല്‍കൊണ്ട പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളില്ലാത്ത ഈ ദമ്പതികള്‍ക്ക് കുടുംബത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കുട്ടിയെ സ്വന്തം കുഞ്ഞായി അവതരിപ്പിക്കാനായിരുന്നു പദ്ധതി.
നവംബര്‍ 21-നാണ് കേസിന് ആസ്പദമായ സംഭവം പുറത്തുവന്നത്. സാലെഹ് നഗര്‍ കഞ്ചയിലെ താമസക്കാരിയായ നുഷത്ത് ഫാത്തിമയാണ് തന്റെ മകള്‍ സഫിയ ബീഗത്തെ കാണാനില്ലെന്ന് ഗോല്‍കൊണ്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പരാതി പ്രകാരം, കുട്ടി തന്റെ മുത്തശ്ശിയുടെ വീട്ടില്‍ പോയിരുന്നു, ഉച്ചയ്ക്ക് 12:30 ഓടെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുടുംബം തിരച്ചില്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഗോല്‍കൊണ്ട പോലീസ് ഉടന്‍ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബി.എന്‍.എസ്.എസ്. നിയമത്തിലെ സെക്ഷന്‍ 139(1) പ്രകാരം കേസെടുത്ത പോലീസ് ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചു.
പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍, ബുര്‍ഖ ധരിച്ച ഒരു സ്ത്രീ കുട്ടിയുമായി ഓട്ടോയില്‍ കയറി പോകുന്നത് കണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഒമ്പത് പ്രത്യേക ടീമുകള്‍ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us