കന്നഡ ചലച്ചിത്ര -സീരിയല്‍ താരം ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി

New Update
shobhitha

ഹൈദരാബാദ്: ചലച്ചിത്രതാരത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്നഡ ചലച്ചിത്ര -സീരിയല്‍ താരം ശോഭിത ശിവണ്ണ(32) ആണ് മരിച്ചത്.

Advertisment

നിരവധി കന്നഡ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയായത്. വിവാഹത്തിനുശേഷം നടി ഹൈദരാബാദിലാണ് താമസിച്ചിരുന്നത്.മരിക്കാനുള്ള സാഹചര്യം വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ഗച്ചിബൗളി പൊലീസ് കേസെടുത്തു.

Advertisment