ഹൈദരാബാദ്: തെലങ്കാനയിൽ ജാതി സെൻസസ് പൂർത്തിയായി. സംസ്ഥാന സിവിൽ സപ്ലൈസ് മന്ത്രി എൻ ഉത്തംകുമാർ റെഡ്ഡിയാണ് സർവേ റിപ്പോർട്ട് പുറത്തുവിട്ടത്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 46.25 ശതമാനം (1,64,09,179 പേർ) പിന്നാക്ക വിഭാഗത്തിൽപെട്ടവരാണെന്ന് സർവേ വെളിപ്പെടുത്തുന്നു.
സാമൂഹിക,സാമ്പത്തിക, വിദ്യാഭ്യാസ, തൊഴിൽ, രാഷ്ട്രീയ, ജാതി എന്നിവയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാനത്തെ 96.9 ശതമാനം വീടുകളിലായി 3,54,77,554 വ്യക്തികളിൽ സർവേ നടത്തി.
അതായത് മൊത്തം ജനസംഖ്യയുടെ 12.56 ശതമാനം. ഇവരിൽ 35,76,588 പേർ പിന്നാക്ക വിഭാഗത്തിൽ (ബിസി) 10.08 ശതമാനം വരും, 2.48 ശതമാനം മറ്റ് ജാതികളിൽ (ഒസി) 8,80,424 വ്യക്തികളാണ്.
ജനസംഖ്യയുടെ 3.1 ശതമാനം (16 ലക്ഷം പേർ) ജാതി സർവേയിൽ നിന്ന് പുറത്തായതായി മന്ത്രി ഉത്തം കുമാർ അറിയിച്ചു. 1.03 ലക്ഷം വീടുകൾ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി.
1.68 ലക്ഷം കുടുംബങ്ങൾ സർവേയിൽ പങ്കെടുക്കാൻ വിയോജിപ്പ് അറിയിച്ചിരുന്നു.
റിപ്പോർട്ട് നാളെ സംസ്ഥാന മന്ത്രിസഭ മുമ്പാകെ അവതരിപ്പിക്കുകയും നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ചർച്ചയ്ക്ക് വയ്ക്കുകയും ചെയ്യും.
സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കാനുള്ള ഉത്തരവ് 2024 നവംബർ ഒമ്പതിന് തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന തെറ്റായ പ്രചരണങ്ങൾ നേരിടുന്നതിനിടയിലാണ് നടപടി പൂർത്തിയാക്കിയതെന്ന് മന്ത്രി ഉത്തംകുമാർ പറഞ്ഞു.
ഇതോടെ ജാതി സെൻസസ് നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ആന്ധ്രാപ്രദേശും ബിഹാറുമാണ് നേരത്തെ ജാതി സെൻസസ് നടത്തിയ സംസ്ഥാനങ്ങൾ.