/sathyam/media/media_files/2025/09/03/untitled-2025-09-03-10-50-46.jpg)
ഡല്‍ഹി: വാഹന മലിനീകരണം കുറയ്ക്കുന്നതിനായി ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ട്രക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 ഹൈവേ സ്‌ട്രെച്ചുകള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
ഈ ഭാഗങ്ങളില്‍ വാഹനങ്ങളില്‍ ഹൈഡ്രജന്‍ നിറയ്ക്കുന്നതിനുള്ള സ്റ്റേഷനുകള്‍ ഉണ്ടാകും. ഇന്ത്യന്‍ ഓയിലും റിലയന്‍സ് പെട്രോളിയവും ചേര്‍ന്ന് ഹൈഡ്രജന്‍ പമ്പുകള്‍ സ്ഥാപിക്കും.
ടാറ്റ മോട്ടോഴ്സ്, അശോക് ലെയ്ലാന്‍ഡ്, വോള്‍വോ എന്നിവ ഇതിനകം ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രക്കുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.
ഗ്രേറ്റര്‍ നോയിഡ-ഡല്‍ഹി-ആഗ്ര, ഭുവനേശ്വര്‍-പുരി-കൊണാര്‍ക്ക്, അഹമ്മദാബാദ്-വഡോദര-സൂറത്ത്, സാഹിബാബാദ്-ഫരീദാബാദ്-ഡല്‍ഹി, ജംഷഡ്പൂര്‍-കലിംഗനഗര്‍, തിരുവനന്തപുരം-കൊച്ചി, ജാംനഗര്‍-അഹമ്മദാബാദ് എന്നിവയാണ് തിരിച്ചറിഞ്ഞിട്ടുള്ള ഹൈവേ സെഗ്മെന്റുകള്‍.