/sathyam/media/media_files/2024/12/22/BHqqRZ6yl2OY1j2X28lr.jpg)
ചെന്നൈ: അബദ്ധത്തില്‍ ഭണ്ഡാരത്തില്‍ വീണ ഐഫോണ്‍ 'ദൈവത്തിന്റെ സ്വത്ത്'എന്ന് പ്രഖ്യാപിച്ച് ക്ഷേത്ര ഭാരവാഹികള്‍.
ചെന്നൈയിലെ തിരുപ്പോരൂരിലെ അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തിലാണ് സംഭവം.
വഴിപാട് നടത്തുന്നതിനിടെയാണ് ഭക്തനായ ദിനേശിന്റെ ഐഫോണ്‍ അബദ്ധത്തില്‍ ഭണ്ഡാരത്തില്‍ പതിച്ചത്
തുടര്‍ന്ന് ക്ഷേത്രം അധികൃതരെ സമീപിച്ച് ഫോണ്‍ തിരികെ നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും, അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന ഭാരവാഹികള്‍ നിരസിക്കുകയായിരുന്നു.
എന്നാല്‍ ഫോണില്‍ നിന്ന് ഡാറ്റ വീണ്ടെടുക്കാന്‍ ക്ഷേത്ര ഭരണസമിതി ദിനേശിനെ അനുവദിച്ചു, പക്ഷേ ഫോണ്‍ തിരികെ നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഫോണ്‍ തിരികെ നല്‍കണമെന്ന നിലപാടില്‍ ദിനേശ് ഉറച്ചുനിന്നു.
വിഷയം കര്‍ണാടക മന്ത്രി പികെ ശേഖര് ബാബുവിനെ അറിയിച്ചു. ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിക്ഷേപിക്കുന്ന ഏതൊരു വസ്തുവും അത് മനപ്പൂര്‍വമോ ആകസ്മികമോ ആകട്ടെ, അത് ഭാഗവാനുള്ളതാകുമെന്ന് അദ്ദേഹം പറഞ്ഞു.
'ക്ഷേത്രങ്ങളിലെ ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച്, സംഭാവനപ്പെട്ടിയില്‍ നല്‍കുന്ന വഴിപാടുകള്‍ ദേവന്റെ സ്വത്തായി കണക്കാക്കപ്പെടുന്നു
അത്തരം വഴിപാടുകള്‍ തിരികെ നല്‍കാന്‍ നിയമങ്ങള്‍ ഞങ്ങളെ അനുവദിക്കുന്നില്ല,' മന്ത്രി വിശദീകരിച്ചു.
ഭക്തര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്ര നിര്‍മ്മാണ, പുനരുദ്ധാരണ പദ്ധതികളുടെ പരിശോധനയില്‍ ബാബു പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us