/sathyam/media/media_files/2024/12/21/K3rqrI2ICUeK3ruXoa4z.jpg)
ന്നൈ: ക്ഷേത്ര ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കാനായി പോക്കറ്റിൽ നിന്നും പണം എടുക്കുന്നതിനിടെ അബദ്ധത്തിൽ ഐ ഫോൺ ഭണ്ഡാരത്തിൽ വീണു. ചെന്നൈക്കടുത്ത് തിരുപോരൂരിലെ അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തിലാണ് സംഭവം.
ഫോൺ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ച് ക്ഷേത്ര ഭാരവാഹികൾ. വിനായകപുരം സ്വദേശി ദിനേശിൻ്റെ ഫോണാണ് ക്ഷേത്ര ഭണ്ഡാരത്തിനുള്ളിൽ അകപ്പെട്ടത്.
ഭണ്ഡാരത്തിൽ വീണ എന്തും ദൈവത്തിൻ്റേതാണെന്നും ആചാരമനുസരിച്ച് 2 മാസത്തിലൊരിക്കലേ ഭണ്ഡാരം തുറക്കുകയുള്ളൂവെന്നുമാണ് ക്ഷേത്ര ഭാരവാഹികൾ ഫോണുടമയ്ക്ക് നൽകിയ മറുപടി.
ക്ഷേത്ര അധികൃതരുടെ മറുപടിയിൽ തൃപ്തിയാവാത്ത ദിനേശ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെൻ്റ് അധികൃതര്‍ക്ക് വിഷയവുമായി ബന്ധപ്പെട്ട് പരാതി നൽകി.
ദിനേശ് ഫോണ്‍ ഭണ്ഡാരപ്പെട്ടയില്‍ ഇട്ടതാകാമെന്നും പിന്നീട് മനസ്സ് മാറിയതാണെന്നുമുള്ള നിലപാടിലാണ് ക്ഷേത്ര ഭാരവാഹികള്‍. ഇതോടെ ഫോണുടമായ ഭക്തനും പെട്ടിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us