പാകിസ്താൻ ക്രിക്കറ്റിന് അന്ത്യം കുറിക്കുമോ? ഇന്ത്യയുമായുള്ള ലോകകപ്പ് മത്സരം ബഹിഷ്കരിച്ചാൽ സസ്‌പെൻഷൻ ഭീഷണി; 48 മണിക്കൂർ നിർണ്ണായകം

ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കി സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്.

New Update
Untitled

ദുബായ്: ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യ-പാക് ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്താന്റെ തീരുമാനം ആഗോള ക്രിക്കറ്റില്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുന്നു.

Advertisment

ഈ വിഷയത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പൂര്‍ണ്ണമായും സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പരിഗണനയിലാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ പാകിസ്താന്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ക്രിക്കറ്റ് ലോകത്തുനിന്ന് രാജ്യം ഒറ്റപ്പെട്ടേക്കാം.


ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കി സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. ശ്രീലങ്കയില്‍ നടക്കുന്ന മറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഫെബ്രുവരി 15-ന് ഇന്ത്യക്കെതിരെ മാത്രം കളിക്കില്ലെന്ന 'സെലക്ടീവ് പാര്‍ട്ടിസിപ്പേഷന്‍' നയമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്.


1970-കളില്‍ ദക്ഷിണാഫ്രിക്കയെ വിലക്കിയത് പോലെ പാകിസ്താനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താക്കുക, പാക് സൂപ്പര്‍ ലീഗില്‍ വിദേശ താരങ്ങള്‍ക്ക് കളിക്കാന്‍ നല്‍കുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍  റദ്ദാക്കുക.

ഐസിസിയില്‍ നിന്ന് പാകിസ്താന് ലഭിക്കേണ്ട വാര്‍ഷിക വിഹിതമായ ഏകദേശം 3.45 കോടി ഡോളര്‍ മരവിപ്പിക്കുക തുടങ്ങി ജയ് ഷാ നേതൃത്വം നല്‍കുന്ന ഐസിസി പാകിസ്താനെതിരെ ഉപരോധങ്ങള്‍ ആലോചിക്കുന്നുണ്ട്. ഇതോടെ പാകിസ്താന്റെ ആഭ്യന്തര ലീഗ് തകര്‍ച്ചയുടെ വക്കിലാകും. 


രാഷ്ട്രീയമായ പിരിമുറുക്കങ്ങള്‍ക്കിടയിലും 2025-ലെ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിച്ചിരുന്നു. ക്രിക്കറ്റിന്റെ നിലനില്‍പ്പിനും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനും ഇന്ത്യ മുന്‍ഗണന നല്‍കിയപ്പോള്‍ പാകിസ്താന്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കളിയെ തകര്‍ക്കുകയാണെന്നാണ് ആഗോള ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍.


ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പ്രശ്‌നം പരിഹരിക്കാന്‍ അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 

Advertisment