'ഇന്ത്യയെ തോല്‍പ്പിച്ച് ഞങ്ങളെ ജയിപ്പിക്കണെ' ! പാകിസ്താന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ ആത്മ ബലത്തിനായി പ്രാര്‍ത്ഥനയില്‍ മുഴുകി പാക് നായകന്‍. റിസ്വാന്റെ 'തസ്ബീഹ് പ്രാര്‍ത്ഥന' ഒപ്പിയെടുത്ത് ക്യാമറ കണ്ണുകള്‍. വീഡിയോ വൈറല്‍. പരിഹസിച്ച് സുരേഷ് റെയ്‌ന

മത്സരത്തിനിടെ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന പാകിസ്താന്‍ നായകന്‍ മുഹമ്മദ് റിസ്വാന്റെ വീഡിയോ വൈറലായിരിക്കുകയാണ്. പാകിസ്താന്റെ ബാറ്റിങ്ങിനിടെയിലെ ചിത്രമാണ് വൈറലാകുന്നത്.

New Update
iccUntitledamerican airlines

ദുബായ്പാക് നായകന്‍ മുഹമ്മദ് റിസ്വാനും അദ്ദേഹത്തിന്റെ ടീമിനും മറക്കാന്‍ കഴിയാത്ത ഒരു രാത്രിയായിരുന്നു കഴിഞ്ഞുപോയത്. 2025 ലെ ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ പ്രവേശിക്കാനുള്ള പാക് സാധ്യതയാണ് ടീം ഇന്ത്യ ആറ് വിക്കറ്റിന് തകര്‍ത്തത്.

Advertisment

ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് രണ്ട് പന്ത് ബാക്കി നിര്‍ത്തി 241 റണ്‍സില്‍ പുറത്തായി.

മറുപടിക്കിറങ്ങിയ ഇന്ത്യ 42.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് വിജയ ലക്ഷ്യം മറികടന്നത്. വിരാട് കോലിയുടെ (100*) സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയുമാണ് (56) ഇന്ത്യക്ക് കരുത്തായത്.


എന്നാല്‍ ഈ തോല്‍വിയിലും ശ്രദ്ധ പിടിച്ചുപറ്റിയത് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ റിസ്വാന്‍ ആയിരുന്നു. കളിക്കിടെ ടീമിന്റെ വിജയത്തിനായി പാര്‍ത്ഥിക്കുന്ന റിവ്‌സവാനെ കൃത്യമായി ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. എന്നാല്‍ പ്രാര്‍ത്ഥന ഫലിച്ചുമില്ല. ഭാഗ്യം തുണച്ചുമില്ല


മത്സരത്തിനിടെ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന പാകിസ്താന്‍ നായകന്‍ മുഹമ്മദ് റിസ്വാന്റെ വീഡിയോ വൈറലായിരിക്കുകയാണ്. പാകിസ്താന്റെ ബാറ്റിങ്ങിനിടെയിലെ ചിത്രമാണ് വൈറലാകുന്നത്.

ഇന്ത്യ-പാക് പോരാട്ടം വൈകാരികമായതിനാല്‍ത്തന്നെ രണ്ട് ടീമിനും ജയം അഭിമാന പ്രശ്നമായിരുന്നു. അതുകൊണ്ടുതന്നെ ജയത്തിനായി ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെക്കാനാണ് ഇരു ടീമുകളും ശ്രമിച്ചത്. 


മത്സരത്തിനിടെ മുഹമ്മദ് റിസ്വാന്‍ തസ്ബീഹുമായി പ്രാര്‍ത്ഥിക്കുന്നത് ക്യാമറാമാന്‍ ഒപ്പിയെടുക്കുകയായിരുന്നു. പാകിസ്താന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നപ്പോഴാണ് ആത്മ ബലത്തിനായി പാക് നായകന്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയത്


റിസ്വാന്റെ പ്രാര്‍ത്ഥന കണ്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന അദ്ദേഹത്തെ പരിഹസിച്ച് രംഗത്തെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 'മഹാമൃത്യുഞ്ജയ് മന്ത്രം' ചൊല്ലുന്നുണ്ടെന്നാണ് റിസ്വാനെ പരിഹസിച്ച് റെയ്ന കുറിച്ചത്. 

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന റിസ്വാന്റെ വീഡിയോ ക്ലിപ്പ് കാണാം.

 

ബാറ്റിങ്ങിലും കാര്യമായ പ്രകടനം നടത്താന്‍ പാകിസ്താന്‍ നായകന് സാധിച്ചില്ല. 77 പന്ത് നേരിട്ട് 66 റണ്‍സാണ് നേടാനായത്. പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് ഗുണം ചെയ്യുമെന്ന റിസ്വാന്റെ വിലയിരുത്തലും തെറ്റായിപ്പോയി. ഫഖര്‍ സമാന്റെ അഭാവവും പാകിസ്താന്റെ ബാറ്റിങ് നിരയില്‍ നിഴലിച്ച് നിന്നു.

എന്തായാലും പാകിസ്താന് മികച്ചൊരു പോരാട്ടം കാഴ്ചവെക്കാനാവാതെ ഇന്ത്യയോട് തോല്‍ക്കേണ്ടി വന്നു. ഇതോടെ റിസ്വാന്റെ പ്രാര്‍ത്ഥനകളും വിഫലമായി എന്ന തരത്തിലുള്ള പ്രതികരണങ്ങളും നിറഞ്ഞു.


ന്യൂസീലന്‍ഡിനോടും പാകിസ്താനോടും തോറ്റതിന് പിന്നാലെ പാകിസ്താന്റെ സെമി പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. മഹാത്ഭുതം സംഭവിച്ചാല്‍ മാത്രമെ പാകിസ്താന് സെമിയില്‍ പ്രവേശിക്കാനാവൂ


അതിനുള്ള സാധ്യത വിരളമാണെന്നതിനാല്‍ ആതിഥേയരായിട്ടും പാകിസ്താന് സെമിയിലെത്താനാവാതെ മടങ്ങേണ്ടി വന്നിരിക്കുകയാണ്. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസീലന്‍ഡും സെമി ഉറപ്പിക്കുമ്പോള്‍ പാകിസ്താനൊപ്പം ബംഗ്ലാദേശും പുറത്തുപോകേണ്ടി വരികയാണ്.

Advertisment