New Update
/sathyam/media/media_files/2024/12/05/swzKTB4UNOuLILAZssZ6.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ ഐസിഐസിഐ ബാങ്കിന്റെ മൂന്ന് ഓഫീസുകളില്‍ ജിഎസ്ടി അധികൃതരുടെ പരിശോധന. ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു.
Advertisment
'ഡിസംബര്‍ 4ന് ജിഎസ്ടി അധികാരികള്‍ ഐസിഐസിഐ ബാങ്കിന്റെ മൂന്ന് ഓഫീസുകളില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. നടപടികള്‍ തുടരുകയാണ്, അഭ്യര്‍ത്ഥന പ്രകാരം ഡാറ്റ നല്‍കുന്നതില്‍ ബാങ്ക് പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്. ബാങ്ക് അറിയിച്ചു.
2017ലെ മഹാരാഷ്ട്ര ജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 67(1), 67(2) പ്രകാരമാണ് തിരച്ചില്‍ നടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us