നടനും ടിവികെ അധ്യക്ഷനുമായ വിജയിയെ സമ്മർദത്തിലാക്കി ബിജെപിയിലേക്ക് ഒപ്പം എത്തിക്കാൻ ശ്രമം; സിബിഐ ചോദ്യം ചെയ്യലും കേന്ദ്ര ഏജൻസികളുടെ ഇടപെടലും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കെന്ന് ഡിഎംകെ നേതാവ് ഇളങ്കോവൻ

New Update
1768824398

ചെ​ന്നൈ: ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി ഒ​പ്പ​മെ​ത്തി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഡി​എം​കെ നേ​താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ. 

Advertisment

സി​ബി​ഐ വീ​ണ്ടും വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​തൊ​ക്കെ ആ ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​ള​ങ്കോ​വ​ൻ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ബി​ജെ​പി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രൂ​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ഇ​ള​ങ്കോ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി.

"വി​ജ​യ്‌​യെ ബി​ജെ​പി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. താ​ര​ത്തി​ന്‍റെ അ​വ​സാ​ന ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സൊ​ക്കെ ക​രു​തി​ക്കൂ​ട്ടി ത​ട​യു​ക​യാ​ണ്. സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്കാ​ത്ത​ത് അ​തി​നാ​ലാ​ണ്. ഏ​ങ്ങ​നെ​യും വി​ജ​യ്‌​യെ ഒ​പ്പ​മെ​ത്തി​നാ​ണ് ശ്ര​മം.'-​ഇ​ള​ങ്കോ​വ​ൻ വി​മ​ർ​ശി​ച്ചു.

"രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ ക​ള്ള​ക്കേ​സു​ക​ളി​ൽ കു​ടു​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. അ​വ​രോ​ടൊ​പ്പം ചേ​രു​ന്നി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ രം​ഗ​ത്തി​റ​ക്കും. അ​വ​രൊ​ടോ​പ്പം ചേ​ർ​ന്നാ​ൽ എ​ല്ലാ കേ​സും അ​വ​സാ​നി​പ്പി​ക്കും. പ​ക്ഷെ അ​വ​രു​ടെ ശ്ര​മ​ങ്ങ​ൾ ഒ​ന്നും ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യി​ക്കി​ല്ല.'-​ഇ​ള​ങ്കോ​വ​ൻ പ​റ​ഞ്ഞു.

Advertisment