New Update
/sathyam/media/media_files/7zYEcCftdAl6clqD0wCN.jpg)
ചെന്നൈ: സംഗീത സംവിധായകൻ ഇളയരാജയുടെ ടീ നഗറിലെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി.
Advertisment
ഇമെയിൽ സന്ദേശമായി വന്ന ഭീഷണി സ്റ്റുഡിയോയിലും ഡി.ജി.പി ഓഫീസിലും ലഭിച്ചതിനെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും നടത്തിയ വിശദ പരിശോധനയിലാണ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയത്.
സ്റ്റുഡിയോയിൽ നിന്നും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഭീഷണി വ്യാജമാണെന്നും അധികൃതർ അറിയിച്ചു. വ്യാജ ബോംബ് ഭീഷണി അയച്ചയാളെ കണ്ടെത്താനുള്ള ​ ശ്രമത്തിലാണ് പൊലീസ്.
ബോംബ് ഭീഷണി ലഭിച്ചയുടൻ ടി നഗറിലുള്ള സ്റ്റുഡിയോയിൽ എത്തിയ പൊലീസും ബോംബ് സ്ക്വാഡും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയിൽ സംശയാസ്പധമായ ഒന്നും തന്നെ കണ്ടെത്തിയില്ലെന്നും ഭീഷണി വ്യാജമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.