/sathyam/media/media_files/2024/10/20/FzPSOQ6YAtGgMTYjVVRs.jpeg)
ഹൈദരാബാദ്: നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തിയ ഹൈദരാബാദിലെ പബ് പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായെന്ന് റിപ്പോർട്ട്.
ആവശ്യമായ അനുമതിയില്ലാതെയാണ് ബൻജാര ഹിൽസിലെ ടെയിൽസ് ഓവർ സ്പിരിറ്റ് (ടി.ഒ.എസ്) പബ് പ്രവർത്തിച്ചിരുന്നത്.
റെസ്റ്റോറന്‍റും ബാറും പ്രവർത്തിപ്പിക്കാനുള്ള അനുമതി മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. സാധാരണ നിലയിൽ പ്രവർത്തിക്കേണ്ട ബാറിനെ ഡാൻസ് ബാർ ആക്കി മാറ്റി.
തുടർന്ന് പുരുഷന്മാരെ പ്രലോഭിപ്പിക്കുന്നതിനായി സ്ത്രീകളെ നിയമവിരുദ്ധമായി പബിൽ എത്തിക്കുകയും വൻതുകക്കുള്ള ബിൽ ചുമത്തുകയുമാണ് പബ് ഉടമ ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
ഹൈദരാബാദിലെ ബൻജാര ഹിൽസിലെ ടി.ഒ.എസ് പബിൽ നടത്തിയ പൊലീസ് റെയ്ഡിൽ 42 സ്ത്രീകളടക്കം 140 പേരാണ് അറസ്റ്റിലായത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് യുവതികളെ എത്തിച്ച് ആളുകളെ ആകർഷിക്കാൻ അശ്ലീല നൃത്തം സംഘടിപ്പിക്കുന്നെന്നായിരുന്നു പരാതി. പബ് മാനേജരും കാഷ്യറും ഡി.ജെ ഓപറേറ്ററും അടക്കമുള്ളവരും അറസ്റ്റിലായവരിൽ ഉൾപ്പെടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us