New Update
/sathyam/media/media_files/2025/09/19/photos17-2025-09-19-21-34-20.png)
ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സ് ട്രക്കിന് നേരെ ആക്രമണം. ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
ഒരു സംഘം തോക്കുധാരികളാണ് ഒളിഞ്ഞിരുന്ന് ആക്രമണം നടത്തിയത്. ബിഷ്ണുപുര്‍ ജില്ലയിലെ നമ്പോല്‍ സബല്‍ ലെയ്കായി മേഖലയിലാണ് വൈകിട്ട് ആറോടെയാണ് ആക്രമണമുണ്ടായത്.
ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോവുകയായിരുന്ന അർദ്ധസൈനിക വിഭാഗത്തിന്റെ വാഹനത്തിന് നേരെയാണ് അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തത്.
തോക്കുധാരികളായ ഒരു സംഘം വാഹനത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.