/sathyam/media/media_files/2025/12/23/imran-masood-2025-12-23-14-34-54.jpg)
ഡല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് രംഗത്തെത്തി.
പ്രിയങ്ക ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്നും അങ്ങനെ സംഭവിച്ചാല്‍ ഇന്ദിരാ ഗാന്ധിയെപ്പോലെ അവര്‍ അയല്‍രാജ്യങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശില്‍ പ്രവാചക നിന്ദ ആരോപിച്ച് ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം
ഗാസയിലെ വിഷയങ്ങളില്‍ മാത്രം സംസാരിക്കുന്ന പ്രിയങ്ക ഗാന്ധി ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥ അവഗണിക്കുന്നു എന്ന ബിജെപിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണ ബംഗ്ലാദേശില്‍ അക്രമങ്ങള്‍ നടന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തിയത് പ്രിയങ്ക ഗാന്ധിയാണെന്ന് മസൂദ് അവകാശപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us