ആൺകുട്ടി ജനിക്കാത്ത കോപത്തിൽ ഇരട്ടപെൺകുഞ്ഞുങ്ങളെ തറയിലടിച്ചു കൊലപ്പെടുത്തിയശേഷം ദൂരെ വിജനമായ സ്ഥലത്തു കൊണ്ടു പോയി കുഴിച്ചിട്ടു - ഫോട്ടൊസ്റ്റോറി

New Update
couple beat

സീക്കർ : രാജസ്ഥാനിൽ ഇക്കഴിഞ്ഞ മാർച്ച് 27 ന് ഉച്ചയ്ക്കുനടന്ന സംഭവമാണ്.  സീക്കർ ജില്ലയിലെ 'നീംകതാന' ഗ്രാമത്തിലെ സ്വാകാര്യ സ്‌കൂൾ അദ്ധ്യാപകനായ അശോക് യാദവാണ് തൻ്റെ 5 മാസം മാത്രം പ്രായമുള്ള രണ്ട് ഇരട്ടക്കുഞ്ഞുങ്ങളെ നിർദ്ദയമായി തറയിലടിച്ചു കൊലപ്പെടുത്തിയശേഷം ദൂരെ വിജനമായ സ്ഥലത്തു കൊണ്ടു പോയി കുഴിച്ചിട്ടത്.

Advertisment

couple beat125

അശോക് യാദവ് - അനിത ദമ്പതികൾക്ക് ആദ്യം ജനിച്ചതും ഒരു പെൺകുഞ്ഞാണ്‌ . അതിനിപ്പോൾ 5 വയസ്സുണ്ട്. വീണ്ടും പെണ്കുഞ്ഞു ജനിച്ചാൽ ബന്ധം ഉപേക്ഷിക്കുമെന്നുവരെ അയാൾ അനിതയെ ഭീഷണി പ്പെടുത്തിയിരുന്നു.  


ഇരട്ട പെൺകുട്ടികൾ ജനിച്ചതോടെ അശോക് യാദവും അയാളുടെ വീട്ടുകാരും അനിതയെ പഴിക്കാനും ഉപദ്രവിക്കാനും തുടങ്ങി. ശപിക്കപ്പെട്ട ജന്മമെന്നുവരെ അനിതയെ അവർ വിളിച്ചു. അനിതയുടെ കണ്മുന്നിൽ വച്ചാണ് അയാൾ ഈ ക്രൂരകൃത്യം നടത്തിയത്. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നയാൾ ഭീഷ ണിമുഴക്കി.


അനിത തൻ്റെ സഹോദരനെ രഹസ്യമായി ഇക്കാര്യം അറിയി ക്കുകയും സഹോദരൻ പോലീസിൽ പരാതി പ്പെടുകയും ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. അശോക് ഇപ്പോൾ യാദവ് റിമാൻഡിൽ ജയിലിലാണ്.

sakeeri

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളിൽ പെൺകുട്ടികൾ ജനിക്കുന്നത് അപശകുനമായി കാ ണുന്ന അനേകരുണ്ട്.അവിടെ വിദ്യാസമ്പന്നരെന്നവകാശപ്പെടുന്നവരും ഈ ശ്രേണിയിത്തന്നെയാണുള്ളത്. ഇന്നും ആ സ്ഥിതിക്ക് മാറ്റമുന്നുമുണ്ടാ യിട്ടില്ല.

sakeeri12

പെൺകുഞ്ഞുങ്ങൾ ജനിക്കുന്ന സ്ത്രീകൾക്ക് ഇന്നും ആ നാടു കളിൽ കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവരുന്നുണ്ട്. കുഞ്ഞിനുൾപ്പടെ ആഹാരവും തുണികളും  നൽകാതിരിക്കുക, അവർക്ക് അസുഖം വന്നാൽ ചികിൽസിക്കാതിരിക്കുക ഒക്കെ സാധാരണമാണ്.


ഉത്തരേന്ത്യൻ ഗ്രാമീണമേഖകളിൽ അനേ കകാലം ജീവിച്ച എനിക്ക് ഇതുപോലെ നരകയാതന അനുഭവി ക്കുന്ന സ്ത്രീകളെപ്പറ്റി നേരിട്ടറിവുള്ളതാണ്.


 തമിഴ് നാട്ടിലും മുൻപ് സമാനമായ രീതിയിൽ പെൺകുഞ്ഞുങ്ങൾ ജനിച്ചാൽ ഉടൻതന്നെ അതിൻ്റെ മൂക്കിൽ കള്ളിപ്പാൽ ഒഴിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുന്ന രീതി നിലവിലുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് കാർത്തിക് നായകനായ ഒരു സിനിമ കണ്ടതായും ഓർക്കുന്നു. 

Advertisment