/sathyam/media/media_files/2025/04/24/GZWAX1SrL3jxPrVhlbLC.jpg)
ഡൽഹി: എന്താണ് കലിമ ? പഹൽഗാമിൽ ഭീകരർ മുസ്ലീമാണോ എന്ന് ആളുകളോട് ചോദി ച്ചശേഷം കൽമ ചൊല്ലാൻ ആവശ്യപ്പെട്ടു. അതറിയാത്തവരെല്ലാം ഭീകരരുടെ തോക്കിനാൽ കൊല്ലപ്പെട്ടു. എന്താണ് കൽമ അഥവാ കലിമ ?
ഇസ്‌ലാമികവിശ്വാസത്തിന്റെ പ്രഖ്യാപനമാണ് ശഹാദത്ത് കലിമ. ശഹാദത്ത് എന്നാല്‍ സാക്ഷ്യം എന്നര്‍ഥം. കലിമ എന്നാല്‍ വാക്യം എന്നും. രണ്ടു വാക്യങ്ങളാണ് ശഹാദത്തില്‍ ഉള്ളത്. ഒന്ന് സ്രഷ്ടാവാ യ ദൈവത്തെ ക്കുറിച്ചുള്ള പ്രഖ്യാപനം. മറ്റൊന്ന് മുഹമ്മദ് നബിയെ സംബന്ധിച്ചുള്ള പ്രഖ്യാപനം.
ശഹാദത്തുകലിമ ഇപ്രകാരമാണ്:
#അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്
(അല്ലാഹു അല്ലാതെ വേറൊരു ദൈവമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)
വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്
(മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)
അല്ലാഹു അല്ലാതെ ആരാധനാവിധേയത്വങ്ങള്‍ക്ക് അര്‍ഹനായി മറ്റൊരു ദിവ്യശക്തിയുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും പ്രഖ്യാപിക്കുകയും തുടര്‍ന്ന് അതിന് സാക്ഷി യായി ജീവിക്കുകയു മാണ് ഈ പ്രഖ്യാപനത്തിന്റെ പൊരുള്‍.
ഇസ്‌ലാമിലെ അടിസ്ഥാനവിശ്വാസകാര്യങ്ങളില്‍പ്പെട്ടവയാണ് അല്ലാഹുവിലുള്ള വിശ്വാസവും പ്രവാചകന്മാ രിലുള്ള വിശ്വാ സവും. ഈ വിശ്വാസങ്ങളനുസരിച്ച് ജീവിക്കാനുള്ള സന്നദ്ധത യാണ് ശഹാദത്ത് കലിമയുടെ പ്രഖ്യാപനത്തിലൂടെ ഓരോ മുസ്‌ലിമും ചെയ്യുന്നത്.
വിശ്വാസകാര്യങ്ങള്‍ വിശ്വസിക്കാന്‍ മാത്രമുള്ളതല്ലെന്നും അതു ജീവിതത്തില്‍ പ്രവര്‍ത്തിച്ചുകാണിക്കാനു ള്ളതാണെന്നുമാണ് ഈ വിശ്വാസപ്രഖ്യാപനം അനുഷ്ഠാനകാര്യങ്ങളില്‍ ഒന്നാമതായി എണ്ണുന്നതിലൂടെ ഇസ്‌ലാം വിശ്വാസിസമൂഹത്തെ ബോധ്യപ്പെടു ത്തുന്നത്.
ജന്മംകൊണ്ടുമാത്രം ഒരാള്‍ മുസ്‌ലിമാവുകയില്ല. ഭൂമുഖത്ത് നന്മ നിലനിറുത്തുകയും തിന്മ ഇല്ലാതാക്കുകയും ചെയ്യുന്ന ദൈവദാസ ന്മാരുടെ സംഘമാണത്. ആദര്‍ശത്തിന്റെ പേരിലുള്ള ഒത്തുചേര ലാണത്. ശഹാദത്ത് കലിമ അര്‍ഥം അറിഞ്ഞ് ഉള്‍കൊള്ളുന്നതി ലൂടെ ഓരോരുത്തരും ഇസ്‌ലാമികാദര്‍ശത്തിന്റെ ഭാഗമായി ത്തീരുന്നു. ജീവിതത്തിന്റെ ഏതു രംഗത്തും ഈ ശഹാദത്തിന്റെ (സാക്ഷ്യത്തിന്റെ) സ്വാധീനം പ്രകടമാ കണം. ഇതാണ് സത്യസാ ക്ഷ്യം എന്നു പറയുന്നത്.
കടപ്പാട് - ഇസ്‌ലാം മലയാളം ..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us