പുതിയ ആദായനികുതി ബില്ലിൽ നികുതി നിരക്കുകൾ മാറ്റാൻ നിർദ്ദേശമില്ലെന്ന് ആദായനികുതി വകുപ്പ്

പുതിയ ബില്ല് ഇക്വിറ്റി നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള നികുതി ഇളവ് നീക്കം ചെയ്‌തേക്കാമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

New Update
Untitledaearth

ഡല്‍ഹി: നിര്‍ദ്ദിഷ്ട ആദായനികുതി ബില്‍ 2025 സംബന്ധിച്ച് ആദായനികുതി വകുപ്പ് ചൊവ്വാഴ്ച വിശദീകരണം നല്‍കി. പുതിയ ആദായനികുതി ബില്ലിന്റെ ഉദ്ദേശ്യം ഭാഷ ലളിതമാക്കുകയും അനാവശ്യവും പഴയതുമായ വ്യവസ്ഥകള്‍ നീക്കം ചെയ്യുകയും ചെയ്യുക മാത്രമാണെന്ന് വകുപ്പ് അറിയിച്ചു.

Advertisment

ഈ ബില്‍ നികുതി നിരക്കുകളില്‍ ഒരു മാറ്റവും നിര്‍ദ്ദേശിക്കുന്നില്ല. പുതിയ ബില്‍ ചില പ്രത്യേക വിഭാഗത്തിലുള്ള നികുതിദായകര്‍ക്കുള്ള ദീര്‍ഘകാല മൂലധന നേട്ട നികുതി നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന് അവകാശപ്പെടുന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെയും ഇന്റര്‍നെറ്റ് മാധ്യമ പോസ്റ്റുകളുടെയും പശ്ചാത്തലത്തിലാണ് വകുപ്പില്‍ നിന്നുള്ള ഈ വിശദീകരണം.


പുതിയ ബില്ല് ഇക്വിറ്റി നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള നികുതി ഇളവ് നീക്കം ചെയ്‌തേക്കാമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 '2025 ലെ പുതിയ ആദായനികുതി ബില്‍ ചില വിഭാഗത്തിലുള്ള നികുതിദായകര്‍ക്ക് എല്‍ടിസിജിയുടെ നികുതി നിരക്കുകളില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതായി വിവിധ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സിലെ ഒരു ഔദ്യോഗിക പോസ്റ്റില്‍ വകുപ്പ് പറഞ്ഞു.

'ആദായനികുതി ബില്‍, 2025 ഭാഷ ലളിതമാക്കാനും അനാവശ്യമായ/കാലഹരണപ്പെട്ട വ്യവസ്ഥകള്‍ നീക്കം ചെയ്യാനും ലക്ഷ്യമിടുന്നുവെന്ന് വ്യക്തമാക്കുന്നു'.


നികുതി നിരക്കുകളില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിടുന്നില്ലെന്നും വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും അവ്യക്തത ബില്‍ പാസാക്കുന്ന സമയത്ത് ഉചിതമായി പരിഹരിക്കപ്പെടും.


നിലവിലുള്ള നികുതി ഘടനയില്‍ മാറ്റങ്ങളൊന്നും വരുത്താതെ നിയമം എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാക്കുന്നതിലും നിലവിലുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിലുമാണ് പുതിയ ബില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ബജറ്റ് സമ്മേളനത്തിലാണ് പുതിയ ആദായനികുതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

Advertisment