New Update
/sathyam/media/media_files/iYhbFNGtsKa05WBQOb8W.jpg)
ചെന്നൈ: സഹയാത്രികയെ വിമാനത്തിൽ വെച്ച് മോശമായി സ്പർശിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. 45കാരനായ രാജേഷ് ശർമ്മയാണ് പിടിയിലായത്. ഒക്ടോബർ ഒമ്പതിന് വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തയുടൻ ഇയാളെ പിടികൂടുകയായിരുന്നു.
Advertisment
ജയ്പൂരിൽ നിന്നും ഡൽഹിയിലേക്കാണ് സ്ത്രീ യാത്ര ചെയ്തിരുന്നത്. ഇവരുടെ പിൻസീറ്റിലിരുന്ന രാജേഷ് ശർമ്മ യാത്രികയെ മോശമായി സ്പർശിക്കുകയായിരുന്നു.
തുടർന്ന് ഇവർ നിലവിളിക്കുകയും വിമാനജീവനക്കാർ സംഭവത്തിൽ ഇടപെടുകയുമായിരുന്നു. ലോക്കൽ പൊലീസിന്റെ സഹായത്തോടെ സ്ത്രീ ഇക്കാര്യത്തിൽ പരാതി നൽകുകയും ചെയ്തു.