New Update
/sathyam/media/media_files/E28IdSrPW0PpTC3neOHw.jpg)
ശ്രീനഗർ: അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ചൊവ്വാഴ്ചയാണ് 40 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ്.
Advertisment
ജമ്മു കശ്മീരിൽ അവസാനഘട്ടത്തിലാണ് ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ വിധിയെഴുതുന്നത്. രണ്ടു ഘട്ടങ്ങളിലായി 52 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 61, 57 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ജമ്മു മേഖലയിയാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഏറ്റുമുട്ടൽ മേഖലയായ ജമ്മുവിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം കുൽഗാമിൽ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തിരുന്നു. രണ്ട് ഭീകരർ കൊല്ലപ്പെടുകയും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.