/sathyam/media/media_files/2025/12/17/india-2025-12-17-12-34-34.jpg)
ഡല്‍ഹി: നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (എന്‍സിപി) നേതാവ് ഹസ്‌നത്ത് അബ്ദുള്ള നടത്തിയ പ്രകോപനപരമായ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളില്‍ നയതന്ത്ര പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി.
ഇന്ത്യയോട് ശത്രുത പുലര്‍ത്തുന്ന ശക്തികള്‍ക്ക് പ്രത്യേകിച്ച് വിഘടനവാദി ഗ്രൂപ്പുകള്‍ക്ക്, ധാക്ക അഭയം നല്‍കുമെന്നും ഇന്ത്യയുടെ ഏഴ് സഹോദരിമാരായ അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നിവയെ വേര്‍പെടുത്താന്‍ സഹായിക്കുമെന്നും അബ്ദുള്ള തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
ധാക്കയിലെ സെന്‍ട്രല്‍ ഷഹീദ് മിനാറില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് അബ്ദുള്ള ഈ പരാമര്‍ശം നടത്തിയത്.
'ഞങ്ങള്‍ വിഘടനവാദികള്‍ക്കും ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്കും അഭയം നല്‍കും, തുടര്‍ന്ന് ഏഴ് സഹോദരിമാരെയും ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തും,' അബ്ദുള്ള പറഞ്ഞു.
'ബംഗ്ലാദേശിന്റെ പരമാധികാരം, സാധ്യത, വോട്ടവകാശം, മനുഷ്യാവകാശങ്ങള്‍ എന്നിവയെ മാനിക്കാത്ത ശക്തികള്‍ക്ക് നിങ്ങള്‍ അഭയം നല്‍കിയാല്‍ ബംഗ്ലാദേശ് പ്രതികരിക്കുമെന്ന് ഞാന്‍ ഇന്ത്യയോട് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.'അബ്ദുള്ള പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us