മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു, യാത്രയുടെ പ്രധാന ലക്ഷ്യം ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
modi-us-1

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് തിരിച്ചു. ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഇതിന് പുറമെ യുഎൻ ജനറൽ അസംബ്ലിയേയും അദ്ദേഹം അഭിസംബോധന ചെയ്യും.

Advertisment

നിർണായക ചർച്ചകളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ആറാമത്തെ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പ്രധാനമന്ത്രി പങ്കെടുക്കും. ഇന്നാണ് ഉച്ചകോടിക്ക് തുടക്കമാകുന്നത്. ഈ മാസം 23 വരെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം.

ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ക്വാഡിൽ അംഗങ്ങളായിട്ടുള്ളത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, ജപ്പാന്റെ ഫ്യുമിയോ കിഷിദയും ഇക്കുറി സ്ഥാനം ഒഴിയുന്നതിനാൽ ക്വാഡ് സഖ്യത്തിലെ നിലവിലുള്ള എല്ലാ നേതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന അവസാന സമ്മേളനം ആണ് ഇത്.

Advertisment