New Update
/sathyam/media/media_files/2024/11/06/sfHbKbvy5iDroLjuFM3i.webp)
മുംബൈ: യു.എസ് പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് പിന്തുണയുമായി ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്.
Advertisment
അമേരിക്കക്കാരി ആയിരുന്നെങ്കിൽ താൻ ട്രംപിന് വോട്ടു ചെയ്യുമായിരുന്നെന്ന് അവർ വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാമിൽ പെൻസിൽവാനിയ റാലിയിൽ നിന്നുള്ള ട്രംപിന്റെ ഫോട്ടോയോടൊപ്പം പങ്കിട്ട കുറിപ്പിലാണ് കങ്കണ തന്റെ പിന്തുണ ആവർത്തിച്ചത്.
നേരത്തേയും കങ്കണ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2024 ജൂലൈയിൽ റാലിക്കിടെ ട്രംപ് ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ എടുത്ത ഫോട്ടോയാണ് അവർ പങ്കിട്ടത്. ‘വെടിയേറ്റിട്ടും അത് അവഗണിച്ച് പ്രസംഗം തുടരുന്നയാൾക്ക് താൻ വോട്ടുചെയ്യും.
ജൂലൈയിൽ ട്രംപിനു നേരെ വെടിവെപ്പുണ്ടായപ്പോൾ കങ്കണ റണാവത്ത് പ്രതിപക്ഷത്തെ പരിഹസിക്കുകയും നിരാശരെന്ന് അവരെ വിളിക്കുകയും ചെയ്തിരുന്നു.