Advertisment

ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്, ഉറ്റുനോക്കി രാഷ്ട്രീയ നേതൃത്വങ്ങൾ

New Update
Bypolls-13-Assembly-seats-across-7-states-set-for-voting-today

ലോകസഭ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യ സഖ്യവും എൻഡിഎ മുന്നണിയും തമ്മിൽ സംസ്ഥാനങ്ങളിലുള്ള ആദ്യ ഏറ്റു മുട്ടൽ ഇന്ന്. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിൽ ആണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Advertisment

ഹിമാചൽ പ്രദേശിൽ ബി.ജെ.പിയിൽ ചേർന്ന സ്വതന്ത്ര എം.എൽ.എമാരുടെ ഡെഹ്‌റ, ഹാമിർപൂർ, നലഗഡ് എന്നീ മൂന്ന് സീറ്റുകളിലേക്കാണ് രാജ്യം ഉറ്റു നോക്കുന്നത്. ഡെഹ്‌റയിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിൻ്റെ ഭാര്യ കമലേഷ് താക്കൂർ ആണ് ബിജെപിയുടെ ഹോഷിയാർ സിംഗിനെതിരെ മത്സരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിനോട് ഒപ്പം ഉപതെരഞ്ഞെടുപ്പ് നടന്നിരുന്ന ആറു മണ്ഡലങ്ങളിൽ നാല് സീറ്റുകളും വിജയിച്ച കോണ്ഗ്രസ് കേവല ഭൂരിപക്ഷമായ 35 സീറ്റ് കടന്നിരുന്നു. ബംഗാളിലെ മണിക്താല, രണഘട്ട് ദക്ഷിണ്,ബാഗ്ദ, റായ്ഗഞ്ച് എന്നീ 4 സീറ്റുകളിലും ഇന്ന് ഉപ തെരഞ്ഞെടുപ്പ് നടക്കും. ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്ലോർ സീറ്റുകളിലും, പഞ്ചാബ്, ബീഹാർ,തമിഴ്നാട്,മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലുമാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

 

Advertisment