ഡല്‍ഹി: ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികളുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത് ഇസ്രായേല്‍ പ്രതിരോധ സേന. പിന്നാലെ ക്ഷമാപണം നടത്തി. ഈ ഭൂപടത്തില്‍ ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്.
ഭൂപടത്തില്‍ അതിര്‍ത്തികള്‍ കൃത്യമായി കാണിക്കുന്നതില്‍ തെറ്റ് സംഭവിച്ചുവെന്ന് ഐഡിഎഫ് സമ്മതിച്ചു. എന്നാല്‍ ഭൂപടം പ്രദേശം കാണിക്കുക മാത്രമാണ് ചെയ്തതെന്ന് അവകാശപ്പെട്ടു.
ഐഡിഎഫിന്റെ പോസ്റ്റിന് ശേഷം, നിരവധി ഇന്ത്യന്‍ ഉപയോക്താക്കള്‍ ഐഡിഎഫിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുകയും പോസ്റ്റ് പിന്‍വലിക്കാന്‍ ഇസ്രായേല്‍ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തു.
'ഈ പോസ്റ്റ് പ്രദേശത്തിന്റെ ചിത്രീകരണമാണ്. ഭൂപടത്തില്‍ അതിര്‍ത്തികള്‍ കാണിച്ചതില്‍ ഒരു തെറ്റ് സംഭവിച്ചു.
എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്ന് 'ഇന്ത്യന്‍ റൈറ്റ് വിംഗ് കമ്മ്യൂണിറ്റി' എന്ന എക്‌സ് ഹാന്‍ഡില്‍ നിന്നുള്ള ഒരു പോസ്റ്റിന് ഇസ്രായേല്‍ സൈന്യം മറുപടി നല്‍കി.