New Update
/sathyam/media/media_files/2024/11/17/piWmyolNzmIG8aqmJCMD.webp)
ന്യൂഡൽഹി: ഡൽഹിയിൽ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ. തുടർച്ചയായ അഞ്ചാം ദിവസമാണ് വായുഗുണനിലവാരം മോശമാവുന്നത്. വായുഗുണനിലവാര സൂചിക ഞായറാഴ്ച രാവിലെ 428ലേക്ക് എത്തി.
Advertisment
ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കാഴ്ചപരിധി 800 മീറ്ററിലേക്ക് താഴ്ന്നു. ഇതോടെ 107 വിമാനങ്ങൾ വൈകുകയും മൂന്നെണ്ണം റദ്ദാക്കുകയും ചെയ്തു.
ഡൽഹിയിലെ വായുഗുണനിലവാരം മോശമായതിൽ നിന്നും ഏറ്റവും മോശമായതിലേക്ക് മാറിയിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡൽഹിയിലെ പല കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലേക്ക് എത്തി.
ബവാന-471, അശോക് വിഹാർ, ജഹനഗിരിപുര-466, മുണ്ട്ക, വാസിർപൂർ-463, ആനന്ദ് വിഹാർ, ഷാഹിദ്പൂർ, വിവേക് വിഹാർ-457, രോഹിണി, പഞ്ചാബ് ബാഗ് 449,447 എന്നിങ്ങനെയാണ് വായുഗുണനിലവാര സൂചിക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us