''ഭീകരവാദത്തിന്റെ കുറ്റവാളിയായ പാകിസ്ഥാനെയും അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ഇരയായ ഇന്ത്യയെയും ഒരേ തുലാസില്‍ തൂക്കിനോക്കാന്‍ കഴിയില്ല', തീവ്രവാദ വിഷയത്തിൽ പാകിസ്ഥാനെ ശക്തമായി വിമർശിച്ച് ഇന്ത്യ

അതിര്‍ത്തി കടന്നുള്ള ഭീകരത ഉള്‍പ്പെടെ എല്ലാത്തരം ഭീകരതയുടെയും വിഷയം അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് വിദേശകാര്യ മന്ത്രിയുടെ മുമ്പിലും ഉന്നയിച്ചിരുന്നു.

New Update
Untitledelv

ഡല്‍ഹി: ഭീകരതയുടെ കുറ്റവാളിയായ പാകിസ്ഥാനെ ഭീകരതയുടെ ഇരയായ ഇന്ത്യയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്.


Advertisment

'ഭീകരവാദത്തിന്റെ കുറ്റവാളിയായ പാകിസ്ഥാനെയും അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ഇരയായ ഇന്ത്യയെയും ഒരേ തുലാസില്‍ തൂക്കിനോക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിനും ശേഷം ഈ വ്യക്തമായ സന്ദേശം ആവര്‍ത്തിച്ചതായി രാജ്യസഭയില്‍ ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് പറഞ്ഞു.


ഓപ്പറേഷന്‍ സിന്ദൂരിനുശേഷം, ഏഴ് സര്‍വകക്ഷി പ്രതിനിധികള്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഈ കാര്യം ശക്തമായി മുന്നോട്ടുവയ്ക്കുകയും എല്ലാത്തരം ഭീകരതയെയും നേരിടുന്നതിനുള്ള ഇന്ത്യയുടെ ശക്തമായ ദേശീയ സമവായവും ഉറച്ച സമീപനവും പ്രകടമാക്കുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള ഭീകരത ഉള്‍പ്പെടെ എല്ലാത്തരം ഭീകരതയുടെയും വിഷയം അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് വിദേശകാര്യ മന്ത്രിയുടെ മുമ്പിലും ഉന്നയിച്ചിരുന്നു.

Advertisment