/sathyam/media/media_files/WBKtc92FUrdRe50ctmN0.webp)
മുംബൈ: ഇന്ത്യ - ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിൽ പ്രതിഷേധിച്ച് ഒക്ടോബറർ ആറിന് മധ്യപ്രദേശിലെ ഗ്വാളിയാറിൽ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അതിക്രമം നടക്കുന്നതായി ആരോപിച്ചാണ് ഗ്വാളിയാറിൽ ട്വന്‍റി20 മത്സരം നടക്കുന്ന ദിവസം ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസം, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കെതിരെയും വിവിധ ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നിരുന്നു. ഒന്നാം ടെസ്റ്റ് നടന്ന ചെന്നൈയിലെ ചൊപ്പോക്ക് സ്റ്റേഡിയത്തിനു മുന്നിലും പ്രതിഷേധങ്ങൾ അരങ്ങേറി. ഗ്വാളിയിൽ ഒക്ടോബർ ആറിന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ട്വന്‍റി20 മത്സരത്തെ ഹിന്ദു മഹാസഭ എതിർക്കുന്നതായി ദേശീയ വൈസ് പ്രസിഡന്‍റ് ജെയ്‍വീർ ഭരദ്വാജ് പറഞ്ഞു.
ബംഗ്ലാദേശിൽ ഇപ്പോഴും ഹിന്ദുക്കൾക്കെതിരെ അതിക്രമം നടക്കുകയാണെന്നും ബംഗ്ലാദേശിനൊപ്പം ക്രിക്കറ്റ് കളിക്കാനുള്ള തീരുമാനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us