ഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതിന് പിന്നാലെ കിഴക്കന്‍ ലഡാക്കിലെ ദെപ്സാംഗ്, ഡെംചോക്ക് മേഖലകളിലെ സേനാ പിന്മാറ്റം പൂര്‍ത്തിയായതായി പ്രതിരോധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
2020-ലെ ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലിനുശേഷമാണ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ ഉയര്‍ന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) ആദ്യ പട്രോളിംഗ് മാസാവസാനത്തോടെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ തര്‍ക്ക പ്രദേശങ്ങളില്‍ കഴിഞ്ഞ നാലര വര്‍ഷമായി നിര്‍മ്മിച്ച താല്‍ക്കാലിക ഘടനകളും കൂടാരങ്ങളും പൊളിച്ചുമാറ്റുന്നത് ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. 2020 ഏപ്രിലിലെ അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവിടെ താല്‍ക്കാലിക ഘടനകളും കൂടാരങ്ങളും നിര്‍മ്മിച്ചിരുന്നത്.
ഉപകരണങ്ങള്‍, വാഹനങ്ങള്‍, എന്നിവ സൂക്ഷിക്കാനും സൈനികരെ പാര്‍പ്പിക്കാനും ഉപയോഗിക്കുന്ന പ്രീ ഫാബ്രിക്കേറ്റഡ് ഷെഡുകളും ടെന്റുകളുമാണ് പൊളിക്കുന്ന താല്‍ക്കാലിക ഘടനകള്‍.