Advertisment

അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മികച്ചതായിരുന്നെങ്കില്‍ ഐഎംഎഫില്‍ നിന്ന് ആവശ്യപ്പെട്ടതിലും കൂടുതല്‍ പണം ഇന്ത്യ പാക്കിസ്ഥാന് നല്‍കുമായിരുന്നു: രാജ്നാഥ് സിംഗ്

നിങ്ങള്‍ക്ക് സുഹൃത്തുക്കളെ മാറ്റാം, എന്നാല്‍ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ലെന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മുന്‍ പരാമര്‍ശവും അദ്ദേഹം ചൂണ്ടിക്കാട്ടി.

New Update
 Rajnath Singh

ഡല്‍ഹി:  അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മികച്ചതായിരുന്നെങ്കില്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ പണം ഇന്ത്യ പാകിസ്ഥാന് നല്‍കുമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.

Advertisment

2014-15ല്‍ മോദിജി ജമ്മുവിലും കശ്മീരിലും വികസനത്തിനായി പ്രത്യേക പ്രധാനമന്ത്രി പാക്കേജ് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആ പാക്കേജ് ഇപ്പോള്‍ വര്‍ദ്ധിച്ചു. ഇതിനേക്കാള്‍ കുറഞ്ഞ ഫണ്ടിനായാണ് പാകിസ്ഥാന്‍ ഐഎംഎഫിനോട് അഭ്യര്‍ത്ഥിക്കുന്നതെന്ന് ജമ്മു കശ്മീരിലെ ബന്ദിപ്പൂരില്‍ നടന്ന റാലിയില്‍ രാജ്നാഥ് സിംഗ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധം ഉണ്ടായിരുന്നെങ്കില്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് അവര്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ പണം ഞങ്ങള്‍ പാകിസ്ഥാന് നല്‍കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ക്ക് സുഹൃത്തുക്കളെ മാറ്റാം, എന്നാല്‍ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ലെന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മുന്‍ പരാമര്‍ശവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധികളില്‍ വലയുന്ന പാക്കിസ്ഥാനുവേണ്ടിയുള്ള രക്ഷാപദ്ധതിയുടെ ഭാഗമായി ഐഎംഎഫ് അടുത്തിടെ പുതിയ 7 ബില്യണ്‍ ഡോളര്‍ (ഏകദേശം 58,597 കോടി രൂപ) വായ്പയ്ക്ക് അംഗീകാരം നല്‍കിയിരുന്നു.

Advertisment