New Update
/sathyam/media/media_files/2025/05/13/hehJRp9bCE97aircr7pT.jpg)
ഡൽഹി : ഔദ്യോഗിക പദവിക്കു നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ പേഴ്സണ നോൺ ഗ്രാറ്റ യായി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
Advertisment
ഒരു വിദേശ ഉദ്യോഗസ്ഥനെയോ നയതന്ത്രജ്ഞനെയോ ആതിഥേയ രാജ്യത്ത് സ്വാഗതം ചെയ്യുന്നില്ലെന്ന് പ്രഖ്യാപിക്കുന്ന ഔദ്യോഗിക നടപടിയാണ് പേഴ്‌സണ നോൺ ഗ്രാറ്റ. ഇതേ തുടർന്ന് ഡൽഹിയിലെ പാക് ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടു.
നാല് ദിവസത്തെ പാക് പ്രകോപനത്തെ തുടർന്നാണ് ഇന്ത്യയുടെ നടപടി. ഉദ്യോഗസ്ഥന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഡൽഹിയിലെ പാകിസ്ഥാൻ ചാർജ് ഡി അഫായേഴ്‌സിന് ഡിമാർച്ചും പുറപ്പെടുവിച്ചതായും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us