ഫരിദാബാദ് സംഘം രാജ്യത്ത് വൻ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു. പഴയ വാഹനങ്ങള്‍ വാങ്ങി സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി

വിവിധ സ്ഥലങ്ങളിലായി 32 വാഹനങ്ങള്‍ ആക്രമണത്തിന് തയ്യാറാക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

New Update
terrorist

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമായി വിവിധ ഇടങ്ങളിലായി സ്‌ഫോടന  പരമ്പരകള്‍ തന്നെ നടത്താനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Advertisment

redfort

വിവിധ സ്ഥലങ്ങളിലായി 32 വാഹനങ്ങള്‍ ആക്രമണത്തിന് തയ്യാറാക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

പഴയ വാഹനങ്ങള്‍ വാങ്ങി സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി.

ഐ-20, ഇക്കോ-സ്പോർട്സ് എന്നിവയ്ക്ക് ശേഷം, സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിക്കാന്‍ കഴിയുന്ന 32 പഴയ വാഹനങ്ങള്‍ കൂടി തയ്യാറാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയായിരുന്നു എന്ന് ഇന്റലിജന്‍സ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരത്തില്‍ തയ്യാറാക്കിയ വാഹനങ്ങള്‍ ഉണ്ടോയെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

A1

നാലു സ്ഥലങ്ങളില്‍ ഒരേസമയം സ്‌ഫോടനം നടത്താന്‍ എട്ടു ഭീകരര്‍ പദ്ധതിയിട്ടു.

 ഇതിനായി രണ്ടുപേരടങ്ങുന്ന സംഘത്തെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിയോഗിച്ചിരുന്നു. സംഘങ്ങള്‍ ഒരേസമയം ആക്രമണങ്ങള്‍ക്കായി ഒന്നിലധികം ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കള്‍ (ഐഇഡികള്‍) വഹിച്ച് ജോഡികളായി നീങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്.

സ്‌ഫോടനങ്ങള്‍ നടത്തുന്നതിനായി പ്രതികള്‍ 20 ലക്ഷം രൂപ സ്വരൂപിച്ചിരുന്നു. ഇത് ഡോക്ടര്‍ ഉമര്‍ നബിക്ക് കൈമാറുകയും ചെയ്തുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Advertisment