/sathyam/media/media_files/2024/10/19/oq3JdKEjt2Zlv81xGIkE.jpg)
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി​യു​ടെ വ​ധ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി കേന്ദ്രം. ഡ​ൽ​ഹി​യി​ലെ ഇ​റാ​ൻ എം​ബ​സി​യി​ൽ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി നേ​രി​ട്ടെ​ത്തി​യാ​ണ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
/filters:format(webp)/sathyam/media/media_files/2026/03/05/india-2026-03-05-19-16-57.jpg)
ഖ​മ​ന​യി​യു​ടെ വ​ധ​ത്തി​ൽ ഇ​തു​വ​രെ​യും പ്ര​തി​ക​രി​ക്കാ​ത്ത​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ മൗ​നം രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടാ​ണ് എ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ വി​മ​ർ​ശ​നം. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
അ​തേ​സ​മ​യം ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത് ഇ​റാ​നി​യ​ൻ ക​പ്പ​ൽ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് വി​മ​ർ​ശ​നം ക​ടു​പ്പി​ച്ചു. അ​തി​ഥി​യെ വി​ളി​ച്ചു വ​രു​ത്തി അ​പ​മാ​നി​ച്ചു​വെ​ന്നും ഒ​ന്നും മി​ണ്ടാ​ത്ത ഇ​ന്ത്യ​യു​ടെ ന​യം നാ​ണ​ക്കേ​ടാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വി​മ​ർ​ശി​ച്ചു.
സം​ഘ​ർ​ഷം തൊ​ട്ട​ടു​ത്ത് എ​ത്തി​യി​ട്ടും പ്ര​ധാ​ന​മ​ന്ത്രി മി​ണ്ടു​ന്നി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വി​ർ​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി വി​ട്ടു​വീ​ഴ്ച ചെ​യ്തു​വെ​ന്ന ആ​രോ​പ​ണം വീ​ണ്ടും ഉ​യ​ർ​ത്തി​യാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us