ജപ്പാനെ മറികടന്നു; ഇന്ത്യ ലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ

അ​ടു​ത്ത ര​ണ്ട​ര മു​ത​ൽ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ർ​മ​നി​യെ മൂ​ന്നാം സ്ഥാ​ന​ത്തുനിന്ന് പി​ന്ത​ള്ളാ​നും ഇന്ത്യക്കു കഴിയും. 2030 ഓ​ടെ 7.3 ട്രി​ല്യ​ൺ ഡോ​ള​ർ ജി​ഡി​പി ആണു പ്ര​തീ​ക്ഷി​ക്കു​ന്നത്.

New Update
world economy
Listen to this article
0.75x1x1.5x
00:00/ 00:00

ഡല്‍ഹി: 2025 അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​മ്പ്, ജ​പ്പാ​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി മാ​റി. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ർ​മ​നി​യെ മ​റി​ക​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കുന്നതായി സ​ർ​ക്കാ​രി​ന്‍റെ വ​ർ​ഷാ​വ​സാ​ന സാ​മ്പ​ത്തി​ക അ​വ​ലോ​ക​നം പ​റ​യു​ന്നു. 

Advertisment

ഇ​ന്ത്യ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി​ഡി​പി) 4.18 ട്രി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി​യെ​ന്നും ഇ​ത് അ​മേ​രി​ക്ക, ചൈ​ന, ജ​ർ​മ​നി എ​ന്നി​വ​യ്ക്കു പി​ന്നി​ൽ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യെ​ന്നും ഡാ​റ്റ കാ​ണി​ക്കു​ന്നു.


എ​ന്നി​രു​ന്നാ​ലും, ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം 2026-ൽ ​അന്തി​മ വാ​ർ​ഷി​ക ജി​ഡി​പി ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടുമ്പോ​ൾ ല​ഭി​ക്കു​ന്ന ഡാ​റ്റ​യെ ആ​ശ്ര​യി​ച്ചി​രി​ക്കും. അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി (ഐഎംഎഫ്) ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ ഈ ​വ​ർ​ഷം ജ​പ്പാ​നെ മ​റി​ക​ട​ക്കും.

2026-ലെ ​ഐ​എം​എ​ഫ് പ്ര​വ​ച​ന​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ 4.51 ട്രി​ല്യ​ൺ ഡോ​ള​റാ​യി ക​ണ​ക്കാ​ക്കു​ന്നു. ജ​പ്പാ​ന്‍റേത് 4.46 ട്രി​ല്യ​ൺ ഡോ​ള​റാ​ണ്.


ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന പ്ര​ധാ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ. ഈ ​വേ​ഗ​ത നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യക്കു കഴിയും. 4.18 ട്രി​ല്യ​ൺ ഡോ​ള​ർ ജി​ഡി​പി മൂ​ല്യ​മു​ള്ള ഇ​ന്ത്യ, ജ​പ്പാ​നെ മ​റി​ക​ട​ന്ന് ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി മാ​റി. 


അ​ടു​ത്ത ര​ണ്ട​ര മു​ത​ൽ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ർ​മ​നി​യെ മൂ​ന്നാം സ്ഥാ​ന​ത്തുനിന്ന് പി​ന്ത​ള്ളാ​നും ഇന്ത്യക്കു കഴിയും. 2030 ഓ​ടെ 7.3 ട്രി​ല്യ​ൺ ഡോ​ള​ർ ജി​ഡി​പി ആണു പ്ര​തീ​ക്ഷി​ക്കു​ന്നത്. അടുത്തിടെ പുറത്തിറക്കിയ - 2025: ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചയെ ഒ​രു നി​ർ​വ​ചി​ക്കു​ന്ന വ​ർ​ഷം - എ​ന്ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഓ​ഗ​സ്റ്റി​ൽ, റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇന്ത്യക്കെതിരെ യുഎസ്  അന്പതു ശതമാനം തീരുവ ചുമത്തിയിരുന്നു. തുടർന്നുണ്ടായ ആശങ്കൾക്കിടയിലും ആ​ഗോ​ള വ്യാ​പാ​ര അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച സ്ഥിരമായി തുടർന്നുവെന്നും റിപ്പോർട്ടിൽ പറ‍യുന്നു.

Advertisment