/sathyam/media/media_files/igQkt5ekVNKKPvLm5UUr.jpg)
ഡല്‍ഹി: ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാർ പ്രകാരം ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യൻ സൈനികരുടെ രണ്ടാമത്തെ സംഘം മാലിദ്വീപ് വിട്ടു. ഏപ്രിൽ 9 ന് ആണ് സൈനികർ രാജ്യം വിട്ടത്.
മാലെയിലെ വിദേശ അംബാസഡർമാർ തൻ്റെ മേൽ അധികാരം പ്രയോഗിക്കില്ലെന്ന് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ആവർത്തിച്ചു. അന്തിമ അധികാരം പൗരന്മാർക്കാണെന്ന് ചൈന അനുകൂല നേതാവ് കൂടിയായ അദ്ദേഹം ഊന്നിപ്പറഞ്ഞു.
തൻ്റെ മുൻഗാമിയായ ഇബ്രാഹിം മുഹമ്മദ് സോലിഹ് ഒരു വിദേശ അംബാസഡറുടെ ഉത്തരവനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കഴിഞ്ഞ മാസം ഒരു രാജ്യത്തിൻ്റെയും പേര് പരാമർശിക്കാതെ അദ്ദേഹം ആരോപിച്ചിരുന്നു.
കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ മാലിദ്വീപിൽ നിന്ന് വിദേശ സൈനികരെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു. സൈനികരുടെ ആദ്യ സംഘം രാജ്യം വിട്ടു. ഇന്ത്യൻ സൈനികരുടെ ആദ്യ സംഘത്തിന് രാജ്യത്ത് നിന്ന് മടങ്ങുന്നതിന് മാർച്ച് 10 വരെ മുയിസു സമയപരിധി നിശ്ചയിച്ചിരുന്നു.
ഒരു ഹെലികോപ്റ്ററും ഒരു ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്നതിനായി 88 ഇന്ത്യൻ സൈനികരെ മാലിദ്വീപിൽ വിന്യസിച്ചിട്ടുണ്ടെന്ന് മാലിദ്വീപ് സർക്കാർ അറിയിച്ചു. പിന്നാലെ മാർച്ച് 11 ന് ഇന്ത്യൻ സൈനികരുടെ ആദ്യ സംഘം മാലിദ്വീപ് വിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us