ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ 'പ്രചണ്ഡ'. ന്യൂഡല്‍ഹിയും കാഠ്മണ്ഡുവും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അടുത്തിടെ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രചണ്ഡ പ്രധാനമന്ത്രി മോദിക്ക് ആശംസകള്‍ നേരുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിന്റെ ഭാവി ഗതിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
'നരേന്ദ്ര മോദിയുമായി ഒരു കൂടിക്കാഴ്ച നടത്തി. തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ നടന്നു.
നേപ്പാള്‍-ഇന്ത്യ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയുമായുള്ള നമ്മുടെ ബഹുമുഖ ബന്ധം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഭിവൃദ്ധിപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്, പ്രചണ്ഡ കൂട്ടിച്ചേര്‍ത്തു.