ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കെ പാകിസ്ഥാന്‍ പീരങ്കി- വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. പാക് സൈന്യത്തിന്റെ യുദ്ധ ശേഷി വെറും നാല് ദിവസത്തേക്ക് മാത്രം

ഇന്ത്യന്‍ ആക്രമണത്തിന് തങ്ങളുടെ സായുധ സേന ഉചിതമായ മറുപടി നല്‍കുമെന്നാണ് അവര്‍ പറയുന്നത്. 

New Update
Untitledindia-paki

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കെ പാകിസ്ഥാന്‍ പീരങ്കി- വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. പാക് സൈന്യത്തിന്റെ യുദ്ധ ശേഷി വെറും നാല് ദിവസത്തേക്ക് മാത്രമേ നിലനില്‍ക്കൂ എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

യുക്രൈനും ഇസ്രായേലുമായുള്ള പാകിസ്ഥാന്‍ അടുത്തിടെ നടത്തിയ ആയുധ ഇടപാടുകളാണ് പീരങ്കി വെടിക്കോപ്പുകളുടെ ക്ഷാമത്തിന് പ്രധാന കാരണം. ഇത് അവരുടെ യുദ്ധ ശേഖരത്തെ സാരമായി ബാധിച്ചു.


സൈന്യത്തിന് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്ന പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറികള്‍ (പിഒഎഫ്) സപ്ലൈസ് വീണ്ടും നിറയ്ക്കാന്‍ പാടുപെടുകയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ അയല്‍രാജ്യത്തിനെതിരെ സൈനിക നടപടി ആരംഭിക്കുമെന്ന് പല പാകിസ്ഥാന്‍ നേതാക്കളും അവകാശപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ആക്രമണത്തിന് തങ്ങളുടെ സായുധ സേന ഉചിതമായ മറുപടി നല്‍കുമെന്നാണ് അവര്‍ പറയുന്നത്.