/sathyam/media/media_files/2025/05/09/bs3xBIayRMDfkPQaAdUV.webp)
ഡൽഹി : ഇന്ത്യയുടെ പ്രധാന സുപ്രധാന സൈനികതാവളങ്ങളെയടക്കം ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. രാജ്യത്തിന്റെ സുപ്രധാനമായ 26 കേന്ദ്രങ്ങളെയാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടതെന്ന് വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹര ശേഷിയുള്ള തുർക്കി ഡ്രോണുകൾ ഉപയോഗിച്ചുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര അതിർത്തിയിലും , നിയന്ത്രണരേഖയിലും പാക് പ്രകോപനമുണ്ടായി.
നാനൂറോളം ഡ്രോണുകൾ പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിച്ചു. എല്ലാം തകർക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചു. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കി.
ഇന്ത്യയെ ആക്രമിക്കാൻ യാത്രാ വിമാനങ്ങളെ പാകിസ്ഥാൻ മറയാക്കി. ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ നിഷേധിക്കുന്നത് പരിഹാസ്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുറന്നടിച്ചു. പൂഞ്ചിലെ ഗുരുദ്വാര പാകിസ്താൻ ആക്രമണത്തിൽ തകർന്നു. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിന് നേരെയും ആക്രമണമുണ്ടായി. വിദ്യാർത്ഥികളുടെ വീടിന് നേരെയും ആക്രമണം നടന്നു.
ആക്രമണത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചു. കന്യാസ്ത്രീ മഠത്തിന് നേരെയും പാകിസ്ഥാന്റെ ഷെല്ലാക്രമണം നടന്നുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു.