/sathyam/media/media_files/2025/05/09/E1pd92QoHadAZoKET0a7.webp)
ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. ഉ​റി മേ​ഖ​ല​യി​ലെ ഹാ​ജി​പൂ​ർ സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​തി​രൂ​ക്ഷ ഷെ​ല്ലിം​ഗ് ന​ട​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ൾ ല​ക്ഷ്യ​മി​ട്ട് പ​ര​മാ​വ​ധി ആ​ൾ​നാ​ശ​മു​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.
അ​തേ​സ​മ​യം മൂ​ന്ന് സേ​നാ​മേ​ധാ​വി​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ര്‍​ച്ച ന​ട​ത്തി. സം​യു​ക്ത സേ​നാ​മേ​ധാ​വി ജ​ന​റ​ല്‍ അ​നി​ല്‍ ചൗ​ഹാ​നും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സേ​നാ​മേ​ധാ​വി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി പ​ല​ത​വ​ണ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.
നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ സേ​നാ​മേ​ധാ​വി​മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ അ​തി​ര്‍​ത്തി സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ധി റ​ദ്ദാ​ക്കി തി​രി​കെ വി​ളി​ച്ചി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us