New Update
/sathyam/media/media_files/Xz1Q51SZMShUflHfgzkA.jpg)
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും 2027 ഓടെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന പ്രതീക്ഷയുണ്ടെന്നും ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ. ഗീതാ ഗോപിനാഥ്.
Advertisment
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് അവർ പരാമർശിച്ചു.
"ഇന്ത്യയുടെ വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷം ഞങ്ങൾ പ്രതീക്ഷിച്ചതിലും വളരെ മികച്ചതായിരുന്നു, ഈ ക്യാരിഓവർ ഫലങ്ങൾ ഈ വർഷത്തെ ഞങ്ങളുടെ പ്രവചനത്തെ ബാധിക്കുന്നുണ്ട്," ഗീതാ ഗോപിനാഥ് പറഞ്ഞു.