യു.എസിന്റെ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ. ട്രംപിന്റെ തീരുവ ഏറ്റുവാങ്ങിയ മറ്റ് രാജ്യങ്ങളുടെ മാതൃകയിലുള്ള തിരിച്ചടി നല്‍കാന്‍ ഇന്ത്യ തയ്യാറാകുമോ. ഇന്ത്യയെ പിണക്കുക അമേരിക്കയ്ക്ക് അത്ര എളുപ്പമാകില്ല

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെക്കാള്‍ അമേരിക്കന്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തെയാണ് ഇതു ദോഷകരമായി ബാധിക്കും.

New Update
Untitledtrsign

ഡല്‍ഹി: യു.എസിന്റെ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ. ട്രംപിന്റെ തീരുവ ഏറ്റുവാങ്ങിയ മറ്റ് രാജ്യങ്ങളുടെ മാതൃകയിലുള്ള തിരിച്ചടി നല്‍കാന്‍ ഇന്ത്യ തയ്യാറായേക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇന്നു മുതല്‍ ഇന്ത്യയ്ക്കു മേല്‍ അമിത നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. 

Advertisment

യു.എസ് നീക്കം വ്യവസായങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വിശദമായ പഠനം നടത്തുമെന്ന് കേന്ദ്രസര്‍ക്കാരും ഔദ്യോഗികമായി പ്രതികരിച്ചു കഴിഞ്ഞു. ദേശതാല്‍പര്യം മുന്‍നിര്‍ത്തിയേ തീരുമാനം എടുക്കൂ എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 


ഓഗസ്റ്റ് 25ന് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഏത് രീതിയില്‍ പുരോഗമിക്കുമെന്നാണ് ഇപ്പോള്‍ വ്യവസായ ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയെ പൂര്‍ണമായും പിണക്കിയാല്‍ അമേരിക്കയ്ക്കും തിരിച്ചടിയാകുമെന്നു വിദഗ്ധര്‍ പറയുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനുളള ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യമാണെന്നാണ വിലയിരുത്തലാണുള്ളത്. അമേരിക്കന്‍ വിപണി പ്രധാനമായും ഇന്ത്യന്‍, ചൈനീസ് വിപണികളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 

മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡിസ്പോസിബിള്‍സ് തുടങ്ങിയവ പ്രധാനമായും ഇന്ത്യയില്‍ നിന്നാണ് എത്തുന്നത്. ഈ നീക്കത്തിന്റെ ഫലമായി യുഎസിലെ ചികിത്സയുടെയും മെഡിക്കല്‍ നടപടിക്രമങ്ങളുടെയും ചെലവ് വര്‍ദ്ധിക്കും. ഇത് അമേരിക്കന്‍ പൗരന്മാരെ നേരിട്ട് ബാധിക്കുന്നതായിരിക്കും.


യുഎസിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ആവശ്യങ്ങളില്‍ ഏകദേശം 47 ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. പ്രത്യേകിച്ച് ജനറിക് മരുന്നുകളുടെ വിഭാഗത്തില്‍ യു.എസ് ഇന്ത്യയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. 


ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെക്കാള്‍ അമേരിക്കന്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തെയാണ് ഇതു ദോഷകരമായി ബാധിക്കും.

ഇതോടൊപ്പം സൈനിക മേഖലയിലെ സഹകരണവും ഇന്ത്യ അവസാനിപ്പിച്ചേക്കാനുള്ള സാധ്യതയും അമേരിക്കയ്ക്കു തിരിച്ചടിയാണ്. ബില്യണ്‍ കണക്കിന് യു.എസ് ഡോളറാണ് 2008ന് ശേഷം ഈ രംഗത്ത് ഇന്ത്യ ചെലവഴിച്ചത്.

Advertisment